
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ കഴിയാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂളിലെ ജീവനക്കാർ ഇന്ന് രാവിലെ 9 മുതൽ സ്‌കൂൾ കവാടത്തിൽ പ്രതിഷേധ ധർണ നടത്തും.സ്‌കൂളിനെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ.