
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നാളെ മുതൽ 5ന് വൈകിട്ട് 4 വരെ പ്രവേശനം തേടാം. അലോട്ട്മെന്റ് ലഭിച്ചവർ മുഴുവൻ ഫീസും അടയ്ക്കണം. വിവരങ്ങൾക്ക് : 0471 2525300
സെറ്റ് പരീക്ഷയിൽ 20.30 ശതമാനം വിജയം
തിരുവനന്തപുരം: ജനുവരി 9ന് നടന്ന സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 19,347 പേർ പരീക്ഷ എഴുതിയതിൽ 3,928 പേർ വിജയിച്ചു. വിജയശതമാനം 20.30. prd.kerala.gov.in, www.lbscentre.kerala.gov.in ൽ ഫലം ലഭ്യമാണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം - 33 വിലാസത്തിൽ അയയ്ക്കണം. സർട്ടിഫിക്കറ്റുകൾ മേയ് മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം 5 മുതൽ വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560311, 312, 313, 314.