karol
പാലിയേറ്റീവ് ഉപകരണങ്ങൾ ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ആർ ജിതിൻ മാനന്തവാടി സ്പർശം പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി ടി ബിജുവിന് നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു

കണിയാരം: ഡിവൈഎഫ്‌ഐ കണിയാരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നടത്തി ലഭിച്ച മുഴുവൻ തുകയ്ക്കും പാലിയേറ്റീവ് ഉപകരണങ്ങൾ വാങ്ങിനൽകി. പാലിയേറ്റീവ് ഉപകരണങ്ങൾ ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ.ആർ.ജിതിൻ മാനന്തവാടി സ്പർശം പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി.ടി.ബിജുവിന് കൈമാറി​. നജീബ് അദ്ധ്യക്ഷനായി. പി.ടി.ബിജു, എ.കെ.റൈഷാദ്, കെ.വി.ജുബൈർ, പി.ജി.വിജയൻ, കെ.ജി.ജോയി രാജു മൈക്കിൾ, എ.സോമദാസ് എന്നിവർ സംസാരിച്ചു.