തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ യവനാർകുളം ആറോലയിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ പൗരാവലി അനുമോദിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ ഇക്കണോമിക്സ് രണ്ടാം റാങ്ക് നേടിയ ആറോല പുല്ലുകുറിഞ്ഞി വീട്ടിൽ സിദ്ധാർത്ഥ്, ഗോത്ര വിഭാഗത്തിൽ നിന്നു ഉന്നത വിജയം നേടിയ പുല്ലുകുറിഞ്ഞി കോളനിയിലെ മൃദുല, സംസ്ഥാന സുബ് ജൂനിയർ ത്രോ ബോളിൽ സ്വർണ മെഡൽ നേടിയ തേജസ് എന്നിവരെ യാണ് ആദരിച്ചത്.
ആറോലയിൽ ഒരുക്കിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി ഉപഹാരങ്ങൾ സമ്മാനിച്ചു. ബ്ലോക്ക് മെമ്പർ ജോയ്സി ഷാജു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഖമറുന്നീസ, പുഷ്പചന്ദ്രൻ, ജോസഫ് മാറ്റത്തിലായി, എൻ.ജെ.ഷജിത്ത്, ജയനാരായണൻ തുടങ്ങിയവർ സംസാരിച്ചു.