ksta

കണിയാമ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23,24 തീയ്യതികളിലായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കെ.എസ്.ടി.എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, ഉച്ചഭക്ഷണവിഹിതം വർധിപ്പിക്കുക ,വയനാട് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസ് സംവിധാനം പുന:ക്രമീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


പൊതുചർച്ചകൾക്ക് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ആർ മഹേഷ് കുമാർ, ജില്ലാ സെക്രട്ടറി വിൽസൺ തോമസ് എന്നിവർ മറുപടി പറഞ്ഞു. കെ.ടി വിനോദൻ, എം.കെ സ്വരാജ്, എൻ മുരളീധരൻ, എം.കെ രമേഷ്‌കുമാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി ബെന്നി, സി.സി വിനോദ് കുമാർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.ജെ.ബിനേഷ്, വി.എ.ദേവകി എന്നിവർ സംസാരിച്ചു.


ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ്, കെ.ജി.ഒ.എ സംസ്ഥാനകമ്മിറ്റി അംഗം വി.പി മോഹൻദാസ്, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.ആർ രശോഭ് കുമാർ, പി.എസ്.സി.ഇ.യു സംസ്ഥാന സെക്രട്ടറിയറ്റംഗം എം ദേവകുമാർ എന്നിവർ സംസാരിച്ചു. വിൽസൺ തോമസ് സ്വാഗതവും ബിനമോൾ ജോസ് നന്ദിയും പറഞ്ഞു.