മാനന്തവാടി. അറുപത് വർഷത്തോളം പഴക്കമുള്ള തേക്ക് മരങ്ങളുടെ ലേലം 15 ന് നടത്തും. കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന കർണ്ണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബാവലിയിലെ ഡിപ്പോയിൽ വെച്ചാണ് തേക്ക് ലേലം നടക്കുന്നത്. ഇൗ മാസം 15ന് ഓൺലൈനായാണ് ലേലം. നിരവധി പേർ ഓൺലൈനായി ഇപ്പോൾ തന്നെ റജിസ്ട്രർ ചെയ്തിട്ടുണ്ട്.
ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ബാവലി സെക്ഷനിലെ ഷാണ മംഗലം റിസർവ്വ് ഫോറസ്റ്റിൽ നിന്നും ഈ വർഷംമുറിച്ച തേക്ക്മരങ്ങളാണ് ലേലം ചെയ്യുന്നത്.1962 ലാണ് തേക്ക് മരങ്ങൾ വെച്ച് പിടിപ്പിച്ചത്. ഓരോ തേക്ക് മരത്തിനും 60 വർഷത്തോളം പഴക്കമുണ്ട്.98.027 മീറ്റർ (3661 ക്യുബിക് മീറ്റർ) തേക്ക് മരങ്ങളാണ് ലേലം ചെയ്യുന്നത്. വയനാടിന് പുറമെ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും, കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും തേക്ക് മരങ്ങൾ ആവശ്യമുള്ളവർ ബാവലി ഡിപ്പോവിൽ നേരിൽ എത്തി മരങ്ങൾ പരിശോധിക്കുകയും ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം വീട് ആവശ്യത്തിനുള്ള തേക്ക് മരങ്ങൾക്ക് നികുതിയിൽ വൻ ഇളവുണ്ട്.
മരം വിൽപ്പനക്കാർക്ക് 26 ശതമാനം നികുതിയാണെങ്കിൽ വീട് നിർമ്മിക്കുന്നവർക്ക് തേക്ക് മരത്തിന് 23 ശതമാനം നികുതി അടച്ചാൽ മതി. ഓൺലൈനിൽ തേക്ക് മരത്തിന് അപേക്ഷിക്കുമ്പോൾ വീടിന്റെ
പ്ലാനും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വീട് നിർമ്മാണത്തിന് ലഭിച്ച അനുമതിയുടെ രേഖയും സമർപ്പിക്കണം.