കാട്ടിക്കുളം: കാട്ടിക്കുളം വയൽക്കരയിൽ പതിനായിരം കച്ചികെട്ട് (വൈക്കോൽ )കത്തി നശിച്ചു. കഴിഞ്ഞ ദിവസം നെല്ല് വേർതിരിച്ച ശേഷം വൈക്കോൽ കെട്ടുകളാക്കി വയലിൽ തന്നെ സൂക്ഷിച്ച് വെച്ചതായിരുന്നു
ശനിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് വൈക്കോലിന് തീ പിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നേരത്തേ ശ്രമഫലമായി തീ അണക്കുകയായിരുന്നു. നാല് ഏക്കറോളം നെൽകൃഷി ചെയ്ത ശേഷം ലഭിച്ച വൈക്കോലാണ് കത്തിനശിച്ചത്. എഴുപതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈക്കോലിന് എങ്ങനെയാണ് തീ പിടിച്ചത് എന്ന് വ്യക്തമല്ല. കീർത്തി ജെ.എൽ.ജി.ഗ്രൂപ്പ്. കുര്യാക്കോസ്, ചന്ദ്രശേഖരൻ, കുഞ്ഞു മോൻ, എന്നിവർ കൃഷി ചെയ്ത് കൊയ്തിട്ട വൈക്കോലാണ് കത്തിനശിച്ചത്.
സീനിയർ ഫയർ ഓഫീസർ ഒ.ജി.പ്രഭാകരൻ, ലീഡിംഗ് ഫയർമാൻ പി.എം.അനിൽ, കെ.ജി.ശശി,
ഫയർ ഓഫീസർമാരായ വി.എം.നിതിൻ, കെ.പി.ഷാഹുൽ ഹമീദ്, ഹോം ഗാർഡ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്.