ghadi

കൽപ്പറ്റ: ഖാദി ഗ്രാമ വ്യവസായ ബോർഡിൽ പതിനൊന്നാം ശബള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ 58ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരെ രാഷ്ട്രീയ പകപോക്കലിലൂടെ അന്യായമായ സ്ഥലമാറ്റം അവസാനിപ്പിക്കാൻ ബോർഡ് അധികാരികൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും യൂണിയൻ ആവശ്യപ്പെട്ടു. സമ്മേളം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ് എം.എൽ എ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഐ.സി.ബാലകൃഷൻ എം.എൽ.എയും സമാപന സമ്മേളനം ഗോകുൽദാസ് കോട്ടയിലും ഉദ്ഘാടനം ചെയ്തു. പി.ദിലീപ് കുമാർ പി.പി. ആലി, കെ.കെ.അബ്രഹാം, എം.എ. ജോസഫ്. മോബിഷ് പി.തോമസ്, ഷാജു ജോൺ , വി .സത്യൻ, പി.സഫ് വാൻ, ബി.എസ്.രാജീവ്. പി.ശോഭനകുമാരി, പി.എസ്.ഗിരീഷ് കുമാർ.എൻ.വിജയകുമാർ. ബൈജു കുമാർ. സക്കീർ അഹമ്മദ് ബൂട്ടോ, എസ്.ഷിഹാബുദ്ധീ ൻ,കെ.എം. ജംഹർ.,ഒ. എ.സിദ്ധിഖ്, ഹേമകുമാർ, കെ.വി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി അഡ്വ.ടി.സിദ്ധിഖ് എം.എൽ എ യും ജനറൽ സെകട്ടറിയായി ബി.എസ് രാജീവിനേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ സക്കീർ അഹമ്മദ് ബൂട്ടാ (വർക്കിംഗ് പ്രസിഡന്റ്) വൈ.പ്രസിഡന്റ് പി. ദിലീപ് കുമാർ, ഷിഹാബുദ്ധീൻ .എസ്, കൃഷ്ണ . ടി, ഹേമകുമാർ . എസ്
സെകട്ടറി സുഭാഷ്.പി, ബൈജു കുമാർ . എം, വിജയകുമാർ .എൻ , സനൂപ് നമ്പ്രാൻ .ജോ.സെകട്ടറി അശ്വതി .എസ് , അനു .എം.ആർ. പ്രീത .സി ,ശിവദാസ് . കെ.ട്രഷറർ ശ്യാം കുമാർ .എസ്.