സുൽത്താൻ ബത്തേരി: ഒരുസംഘം ആളുകൾ വീടു കയറി ആക്രമണം നടത്തിയതായി പരാതി. സംഭവവുമായി ബദ്ധപ്പെട്ട് പതിനഞ്ചുകാരിക്ക് പരിക്കേറ്റു. കരുവള്ളിക്കുന്ന് കൊല്ലമാം കുടി ഷൈജു പൗലോസിന്റെ മകൾ ജിയ ( 15)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടു കൂടിയാണ് സംഭവം. ചില പ്രശ്നങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ ഷൈജുവിന്റെ വീട്ടിൽ എത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ 15 കാരിയെ തള്ളി ഇടുകയുമായിരുന്നു. കൈക്ക് കമ്പി കൊണ്ട് മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പ്രശ്നത്തിൽ ഒരു രാഷ്ട്രിയവും ഇല്ലെന്നും, വ്യക്തിപരമാണെന്നും സി.പി.എം നേതൃത്വം പറഞ്ഞു.