senior

കൽപ്പറ്റ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം കൽപ്പറ്റയിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി എം.എഫ്.ഫ്രാൻസിസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി.വി.ആന്റണി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വയോജനങ്ങൾക്ക് മെഡിസെപ്പിന് സമാനമായ ആരോഗ്യ ഇൻഷ്വറൻസ് അനുവദിക്കുക, വാർദ്ധക്യ പെൻഷൻ 3500 രൂപയായി ഉയർത്തുക, ബസുകളിൽ സൗജന്യ യാത്ര അുവദിക്കുക, വയോജന വകുപ്പും, കമ്മിഷനും ആശുപത്രികളിൽ ജറിയാറ്റിക്ക് വാർഡുകൾ രൂപീകരിക്കുക തുടങ്ങിയവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി എ.ബാലചന്ദ്രൻ (പ്രസിഡന്റ് ), വി.വി.ആന്റണി (സെക്രട്ടറി),​ എം.എഫ്.ഫ്രാൻസിസ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ട്രഷറർ ജയരാജൻ കൽപ്പറ്റ,​ എം.എം.മേരി,​ കെ.വിജയകുമാരി,​ മാത്യുകോട്ടൂർ, ആർ.വില്യംസ്, കെ.കൃഷ്ണൻകുട്ടി, ആന്റണി റൊസാരിയോ എന്നിവർ പ്രസംഗിച്ചു.