മാനന്തവാടി:പതിനാലുകാരനായ ഗോത്ര വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലിയോട്ടുകുന്ന് കാരക്കാടൻ വീട്ടിൽ കെ ഷാഫി (29) യെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥി സ്‌കൂൾ അധികൃതരോട് കൗൺസിലിംഗിനിടെ കാര്യങ്ങൾ പറയുകയും, സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം നടത്തി പോക്‌സോ, എസ്.സി,എസ്.ടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.