തലപ്പുഴ: ബോയ്സ് ടൗൺ പാൽച്ചുരം റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് മുതൽ പാൽച്ചുരം വഴിയുള്ള ചരക്ക് ലോറികളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കേളകം പൊലീസ് അറിയിച്ചു. റോഡ് പണി പൂർത്തീകരിക്കുന്നതുവരെയാണ് നിരോധനം. ചുരത്തിൽ നിരന്തരം ചരക്കുവാഹനങ്ങൾ കുടുങ്ങുന്നതിനാൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് റോഡ് പണി പൂർത്തിയാകും വരെ നിരോധനമേർപ്പെടുത്തിയത്. ചെങ്കൽ ലോറികളടക്കം എല്ലാത്തരം ചരക്കുവാഹനങ്ങൾക്കുമാണ് നിരോധനം. ചരക്ക് വാഹനങ്ങൾ പേര്യ ചുരം വഴി പോകണം.