സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തെ ആനശല്യത്തിന് പരിഹാരമായി ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയായിട്ടുണ്ട്.
ഡിപ്പോ പരിസരത്ത് നിന്ന് അൽപ്പം മാറി ആന പ്രതിരോധ കൽമതിൽ ഉണ്ടെങ്കിലും ഉയരക്കുറവ് ഗുണം ചെയ്തില്ല. ഹാംഗിംഗ് ഫെൻസിംഗിന് പുറമെ ആന പ്രതിരോധ കിടങ്ങുകളുടെ നവീകരണവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നടത്താൻ തീരുമാനിച്ചു.