dc
ചെട്ട്യാലത്തൂർ വനഗ്രാമം ജില്ലാ കളക്ടർ എ. ഗീത സന്ദർശിച്ചപ്പോൾ.സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫിസർ കെ. സക്കീന എന്നിവർ സമീപം

നൂൽപ്പുഴ:കൊടും വനത്താൽ ഒറ്റപ്പെട്ട നൂൽപുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂർ വനഗ്രാമം ജില്ലാ കളക്ടർ എ. ഗീത സന്ദർശിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫിസർ കെ. സക്കീന എന്നിവർക്കൊപ്പമാണ് കളക്ടർ ചെട്ട്യാലത്തൂരിൽ എത്തിയത്. പുനരധിവാസ നടപടികൾ പുരോഗമിക്കുന്ന വേളയിൽ കളക്ടറുടെ സന്ദർശനം കോളനിയിലെ 60 ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി. പുനരധിവാസ നടപടികൾ പൂർത്തിയാകാൻ സമയം എടുക്കുന്നതിനാൽ, വിവിധ പ്രശ്നങ്ങൾ നേരിടുന്നതായി പുനരധിവാസത്തിന് തയ്യാറായ കുടുംബങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. പ്രശ്നങ്ങൾ ബന്ധപ്പെട്ട പട്ടിക വകുപ്പ് , വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു മണിക്കൂറോളം കോളനിയിൽ ചെലവിട്ട കളക്ടർ പുനരധിവാസത്തിന് തയ്യാർ അല്ലാത്ത കുടുംബങ്ങളുമായും സംസാരിച്ചു.