പയ്യമ്പള്ളി: ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണാർത്ഥം ഡി.വൈ.എഫ്.ഐ പയ്യമ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു.ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50000 രൂപ മേഖലാ സെക്രട്ടറി ലിജീഷിൽ നിന്നും ജില്ലാ സെക്രട്ടറി കെ.റഫീഖ് ഏറ്റുവാങ്ങി.ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ, കെ.അഖിൽ, വിപിൻ വേണുഗോപാൽ, ഗോകുൽ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.