മാനന്തവാടി: ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി 26 ന് ഉച്ച മുതൽ അടച്ചിട്ട മാനന്തവാടി ബിവറേജസ് ഷാപ്പ് ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. അണുവിമുക്തമാക്കിയതിന് ശേഷം രോഗമുക്തി നേടിയ ജീവനക്കാരെ ഉപയോഗിച്ചാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്. എന്നാൽ പ്രീമിയം കൗണ്ടർ പ്രവർത്തനമാരംഭിച്ചിട്ടില്ല. മറ്റ് ജീവനക്കാരും രോഗമുക്തി നേടുന്നതിനനുസരിച്ച് ഉടൻ തന്നെ പ്രീമിയം കൗണ്ടറും തുറക്കുമെന്ന് ബവ്‌കോ അധികൃതർ വ്യക്തമാക്കി.