
ആലപ്പുഴ: അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകൾ മലയാളത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ജില്ലാ അക്ഷയ പ്രോഗ്രാം ഓഫീസർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി. ഭാഷാ പരിജ്ഞാനം കുറഞ്ഞവർക്കും സാധാരണക്കാർക്കും തങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ നിരക്കുകൾ അറിയാൻ ന്യായമായ അവകാശമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സേവനങ്ങൾക്ക് കൃത്യമായ രസീത് നൽകണം.
അക്ഷയ കേന്ദ്രങ്ങളിൽ അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി കാർത്തികപ്പള്ളി സ്വദേശി പ്രസന്നൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജില്ലാ അക്ഷയ പ്രോജ്ര്രക് ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അക്ഷയ സെന്ററിൽ നിന്നും ലഭിക്കുന്ന ഓൺലൈൻ സേവനങ്ങൾക്ക് രസീതുകൾ നൽകാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആവശ്യപ്പെടുന്ന പക്ഷം പ്രിന്റഡ് രസീത് നൽകും.