ആലപ്പുഴ : മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തി. ദി മർച്ചന്റ്സ് അസോസയേഷൻ സ്ഥാപക നേതാവായിരുന്ന അടയ്ക്കപറമ്പിൽ എ.സി. ജോസഫിന്റെ കുടുംബത്തിലെ അവശേഷിക്കുന്ന അംഗത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. തുടർന്ന് ചേർത്തല ദി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഇക്കാര്യം ഉന്നയിച്ച് പരാതി നൽകി.
കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ഓട്ടിസം ബാധിതയായ സ്ത്രീ തൃശൂരിലുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ താമസിക്കുകയാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം ആലപ്പുഴയിൽ രൂപീകൃതമായ എൻ.എൽ.സി അംഗങ്ങളും മെഡിക്കൽ ബോർഡും സ്ത്രീയെ സന്ദർശിച്ചു.