s

ആലപ്പുഴ: ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിനോട് അടുക്കുന്നു. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ഇന്നലെ 2967പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16,692 ആയി. 2763 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും എത്തിയ ഒരാൾക്കും 20ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 183 രോഗികളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1114 പേർ രോഗമുക്തരായി.