pampatheeram-adarav
ജില്ലാതല ഷോർട്ട്ഫിലിം മത്സരത്തിൽ തിരക്കഥയ്ക്കും സംവിധാനത്തിനും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പരുമല പമ്പാകോളേജ് രണ്ടാംവർഷ ബോട്ടണി വിദ്യാർത്ഥി അക്ഷയ് കെ.നായർക്ക് പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി നൽകിയ ആദരവ്

മാന്നാർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മി​ഷൻ 2022 ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ഷോർട്ട്ഫിലിം മത്സരത്തിൽ തിരക്കഥയ്ക്കും സംവിധാനത്തിനും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പരുമല പമ്പാ കോളേജ് രണ്ടാംവർഷ ബോട്ടണി വിദ്യാർത്ഥി അക്ഷയ് കെ.നായരെ പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ആദരി​ച്ചു. പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ട്രഷറർ സാജു നൈനാൻ, ജോ.സെക്രട്ടറി സാഹിബ് മാന്നാർ, കോശി മാന്നാർ, സതീഷ് ശാന്തിനിവാസ്, ഹാഷിം മാന്നാർ എന്നിവർ പങ്കെടുത്തു. മാന്നാർ കുട്ടംപേരൂർ കരുമാത്ത് നടുവിലെമുറിയിൽ കൃഷ്ണകുമാറിന്റെയും സുമയുടെയും മകനാണ് അക്ഷയ്.