അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഇ സി ജി ടെക്നീഷ്യന്റെ അഭാവം സ്ത്രീരോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഇവിടെ ചികിത്സ തേടിയെത്തുന്ന സ്ത്രീകൾക്കു നിലവിൽ പുരുഷജീവനക്കാരാണ് ഇ.സി.ജി ടെസ്റ്റ് നടത്തുന്നത്. അത്യാഹിത വിഭാഗത്തിലും വാർഡുകളിലുമായി നിരവധി സ്ത്രീകളാണ് ചികിൽസ തേടിയെത്തുന്നത്.