കറ്റാനം: എസ്.എൻ.ഡി.പി യോഗം കട്ടച്ചിറ - മങ്കുഴി 330-ാം നമ്പർ ശാഖാ യോഗം ഏഴാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം 3, 4, 5 എന്നീ തീയതികളിൽ നടക്കും. മൂന്നി​ന് രാവിലെ ആറിന് മലർനിവേദ്യം, ഗണപതിഹോമം, 7ന് ശാഖായോഗം കൺവീനർ വി.സദാശിവൻ പതാക ഉയർത്തും.8 ന് ഗുരുദേവ ഭാഗവത പാരായണം, 12 ന് സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, ഒന്നിന് അന്നദാനം, 6.30ന് ദീപാരാധന, നാലിന് രാവിലെ 7 ന് ശാന്തിഹവനം, 9ന് സ്വാമി ശിവബോധാനന്ദയുടെ പ്രഭാഷണം, 12.30ന് സമൂഹപ്രാർത്ഥന, ഒന്നിന് അന്നദാനം, രണ്ടിന് ബ്രഹ്മകുമാരീസ് ബി.കെ.ജയശ്രീ സിസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം, 6.30ന് ദീപാരാധന, അഞ്ചിന് 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10 ന് കലശപൂജ, 12.30ന് ചികിത്സ സഹായ വിതരണം കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് ചന്ദ്രദാസ് മുഖ്യാതിഥിയായിരിക്കും.