drugs

പൂച്ചാക്കൽ: മയക്കുമരുന്ന് വിൽപ്പനയ്ക്ക് പൂച്ചാക്കലിൽ എത്തിയ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. കൊല്ലം തെന്മല ഷെഫീഖ് മൻസിലിൽ ഷെഫീഖ് (21) ,ആലപ്പുഴ വലിയ തൈപ്പറമ്പ് വീട്ടിൽ ദേവീഷ് (24) കാസർകോട് മൂളിയാർ എം.എ. ആർ. മൻസിലിൽ സിറാജുദ്ദീൻ (25) എന്നിവരെയാണ് പാണാവള്ളി ഓടമ്പള്ളി ജംഗ്ഷനിൽ നി​ന്ന് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്. 4 ഗ്രാം എം.ഡി.എം. എ ഇവരിൽ നിന്ന് കണ്ടെടുത്തു. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരാണ് മൂന്നുപേരും. ഒരാൾ വിദ്യാർത്ഥിയും മറ്റ് രണ്ടു പേർ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുമാണ്. ഫോണിൽ വിളിച്ചാൽ മയക്കുമരുന്ന് സ്ഥലത്ത് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ പതി​വ്. ഇവർക്ക് മയക്കുമരുന്ന് കിട്ടിയ ഉറവിടം വിശദമായി അന്വേഷിക്കുമെന്ന് പൂച്ചാക്കൽ എസ്.എച്ച്.ഒ അജയ് മോഹൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ജെ.ജയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്താനായത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനുകുമാർ , ചേർത്തല ഡിവൈ.എസ്.പി കെ.ബി.വിജയൻ എന്നിവർ ചേർന്ന സ്ക്വാഡാണ് പ്രതികളെ അറസ്റ്റു ചെയ്തത്.