
പൂച്ചാക്കൽ : ലോകായുക്തയുടെ അധികാരം എടുത്ത് മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ
വെൽഫെയർ പാർട്ടി വടുതല ജംഗ്ഷനിൽ നിൽപ്പു സമരം നടത്തി. ജില്ലാ പ്രസിഡന്റ് വി.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സഭയിലോ മറ്റ് പൊതുവേദിയിലോ ചർച്ച നടത്താതെ എടുക്കുന്ന നടപടി സർക്കാരിന്റെ അഴിമതി മറച്ച് പിടിക്കാനാണെന്നും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് ആന്നലത്തോട് അദ്ധ്യക്ഷത വഹിച്ചു. ഹസനുൽ ബന്ന , എം.എ അലിയാർ, ടി.എസ് ജുനൈദ്, നളർ കാളഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നല്കി.