ആലപ്പുഴ: ഹാഷിഷുമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ പാതിരപ്പള്ളി മുണ്ടാടൻ വീട്ടിൽ അബി (21)നെ ആലപ്പുഴ കെ9 സ്ക്വഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തു.
രഹസ്യ വിരത്തെ തുടർന്ന് പൂങ്കാവ് റെയിൽവെ ക്രോസിന് സമീപത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളുടെ കൈവശം നിന്ന് മഞ്ഞ പ്ലാസ്റ്റിക്‌പേപ്പറിൽ പൊതിഞ്ഞ നാല് പ്ലാസ്റ്റിക്‌ബോട്ടിലിൽ നിന്ന് 11.8 ഗ്രാം തൂക്കംവരുന്ന ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പൂങ്കാവ് റെയിൽവെ ക്രോസിന് സമീപം സംയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞ് നിർത്തി പരിശോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പാർട്ടി പിന്തുർന്ന് പിടികൂടി. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അബ്ദുൾ അസീസിന്റെനേതൃത്വത്തിൽ നാർക്കോട്ടിക് സ്നിഫർഡോഗ് ആയ ലിസിയുടെ പരിശീലകരായ മനേഷ് കെ.ദാസ്, പി.കെ.ധനേഷ്, സി.പി.ഒമാരായതോമസ് ആന്റണി, ദിലീപ്, കെ.എൻ. വിഷ്ണു, സുമേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.