ഹരിപ്പാട്: ടൗണിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും വാഹന പാർക്കിംഗ് ക്രമപ്പെടുത്തുന്നനുമായി നഗരസഭാ ചെയർമാന്റെ നേത്യത്വത്തിൽ സ്ഥലപരിശശോധന നടത്തി. കാർത്തികപ്പള്ളി താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ പരിഗണനയിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ നടപടി. 2005-ൽ അദാലത്ത് കോടതി ഉത്തരവായിട്ടുള്ള തീരുമാനം അനുസരിച്ച് വൺവേ രീതിയിൽ ഹരിപ്പാട് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കുന്ന എല്ലാ ഓർഡിനറി, കെ. എസ്. ആർ. ടി. സി ബസുകളും മാധവാ ജംഗ്ഷൻ ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷൻ കച്ചേരി ജംഗ്ഷൻ എഴിക്കകത്തു ജംഗ്ഷൻ വഴി കെ. എസ്. ആർ. ടി. സി ലേക്ക് കടന്ന് പോകണം. ഇതിന് ആവശ്യമായ ഗതാഗത സംവിധാനം ഏർപ്പെടുത്താനും യാത്രാക്കാരുടെ സൗകര്യത്തിനായി ടൗൺ ഹാൾ ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ, എഴിക്കകത്ത് ജംഗ്ഷൻ എന്നിവടങ്ങളിൽ ബസ് വേകൾ എർപ്പെടുത്തന്നതിനുമായാണ് മുൻസിപ്പൽ ചെയർമാൻ കെ.എം.രാജുവിന്റെ നേത്യത്വത്തിൽ ഹരിപ്പാട് ടൗണിൽ സ്ഥല പരിശോധന നടത്തിയത്. അഡ്വ.വി.ഷുക്കൂർ, നഗരസഭാ കൗൺസിലർമാരായ കൃഷ്ണകുമാർ, കെ.കെ രാമകൃഷ്ണൻ, ശ്രീവിവേക്, മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ സിയാദ്, ഹരിപ്പാട് പി ഡബ്ല്യു ഡി റോഡ്സ് വിഭാഗത്തിലെയും നഗരസഭാ എൻജീനിയറിംഗ് വിഭാഗത്തിലേയും ഉദ്യോഗസ്ഥർ, ഹരിപ്പാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.