ആലപ്പുഴ: രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് ദീർഘവീക്ഷണമുള്ള ബഡ്ജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. വീടും കുടിവെള്ളവുമുൾപ്പടെ അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന മുൻഗണന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പരിഗണനയാണ് എടുത്തുകാണിക്കുന്നതെന്നും ദീൻ ദയാൽജി വിഭാവനം ചെയ്ത അന്ത്യോദയ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.