
ചേർത്തല:മുഹമ്മ ഗവ.എൽ പി സ്‌കൂളിൽ പ്രീ പ്രൈമറി കുരുന്നുകളുടെ പഠനപുരോഗതിയെ ലക്ഷ്യമാക്കി എസ്. എസ്.കെയുടെ താലോലം പദ്ധതി തുടങ്ങി.
അക്ഷരം,അഭിനയം,സംഗീതം,ഗണിതം,നിർമ്മാണം,ചിത്രരചന,ശാസ്ത്ര മൂല എന്നീ പേരുകളിൽ അതാതു വിഷയവുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
പഞ്ചായത്ത് അംഗം വി.വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.പി സലില അദ്ധ്യക്ഷയായി. അദ്ധ്യാപികമാരായ ശ്രീകല,നിഷ,റെമി,നെസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ അശ്വതി,ആൻസമ്മ,വൃന്ദ,ഹസീന, നജീല എന്നിവർ സംസാരിച്ചു.