ആലപ്പുഴ: ജില്ലയിൽ കുട്ടികൾക്ക് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ നൽകിത്തുടങ്ങി. കൊവാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ച് 28 മുതൽ 42 ദിവസം വരെയുള്ള വേളയിൽ രണ്ടാം ഡോസ് സ്വീകരിക്കാം. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച 15നും 18നുമിടയിൽ പ്രായമുള്ളവർ 29-ാം ദിവസം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.