s

ആലപ്പുഴ: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയിൽ നൽകിയ 3528 അപേക്ഷകളിൽ 3252 എണ്ണം പരിശോധനകൾ പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 3024 പേർക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.

266 അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തിൽ 10 അപേക്ഷകൾ നിരസിച്ചു.

ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നല്‍കാം.