ഹരിപ്പാട്: നാഷണൽ സർവീസ് സ്കീമിന്റെ പ്രതിനിധിയായി ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഹരിപ്പാട് തുലാം പറമ്പ് നടുവത്ത് കൃഷ്ണ ഭവനിൽ വിജയകുമാറിന്റെയും ഷിജു എസ്. പിള്ളയുടെയും മകളായ എസ്. വാണിയെ ഹരിപ്പാട് ഹരി നഗർ റസിഡൻസ്അസോസിയേഷൻ ആദരിച്ചു. പ്രസിഡന്റ് എം.എസ്.ഗോപാലകൃഷ്ണൻ നായർ മെമെന്റോ നൽകി അനുമോദിച്ചു. സെക്രട്ടറി ജി. മാധവരാമൻ, വൈസ് പ്രസിഡന്റ് ഷിജു.എസ്.പിള്ള ട്രഷറർ എം. എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.