കുട്ടനാട്: വിഷം തളിക്കലിന് ഡ്രോൺ ഉപയോഗിച്ച് നടന്ന ആദ്യ പരീക്ഷണം വിജയകരമായതോടെ കുട്ടനാടൻ കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷ. കായംകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എടത്വാ കൃഷിഭവൻ പരിധിയിൽപെട്ട 200 ഏക്കർ വിസ്തൃതിയുള്ള വടകര ഇടശ്ശേരി വരമ്പിനകം പാടശേഖരത്തെ 15 ഹെക്ടർ നിലത്തായിരുന്നു ഇന്നലെ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം നടത്തിയത്.
എടത്വാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി വാർഡ് അംഗം മോളി പാടശേഖരസമിതി സെക്രട്ടറി സിറിയക് ജോസ് തുടങ്ങിയവർ പങ്കെടുത്തു. .