മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്‌താഹ യജ്ഞവും മകരഭരണി ഉത്സവവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. പതിനൊന്നാമത് ചെട്ടികുളങ്ങര അമ്മ സനാതനധർമ്മ പുരസ്‌കാര സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു. അഡ്വ.കെ.അനന്തഗോപനിൽ നിന്നും ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ഏറ്റുവാങ്ങി. സനാതനധർമ്മ സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.എസ്.പ്രേമചന്ദ്രക്കുറുപ്, ചെട്ടികുളങ്ങര ദേവസ്വം എ.ഓ ജയറാം പരമേശ്വരൻ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, മാവേലിക്കര ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എസ്.ആർ.രാജീവ്, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പേഴ്‌സണൽ സെക്രട്ടറി ആർ.ഹരികുമാർ, സംഘം സെക്രട്ടറി വി.രാധാകൃഷ്ണപിള്ള, ട്രഷറർ ഗോകുലം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.