ചേർത്തല: മുഹമ്മ പുത്തനങ്ങാടി വെളിന്തറവെളി വി.കെ.വിശ്വംഭരൻ( 75 )നിര്യാതനായി. സി.പി.എം മുഹമ്മ വടക്ക് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ മേഖല ഭാരവാഹി, മുഹമ്മ ലേബറേഴ്‌സ് കയർ സൊസൈറ്റി ഭരണ സമിതി അംഗം,മുഹമ്മ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ:പരേതയായ ലീല. മക്കൾ:വി.വി.ബിജു (സി.പി.എം അംഗം ),വി.വി.വിനോദ്. മരുമക്കൾ: ശ്രീലത,രാജിമോൾ(ജീവനക്കാരി,മുഹമ്മ സർവീസ് സഹകരണ ബാങ്ക്).