sfi

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ ബഡ്ജറ്റിനെതിരെ എസ്.എഫ്.ഐ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സൗരവ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സോനു സോണി, സൽമാൻ ഫൈസൽ, ആദിൽ നൗഷാദ്, അർജുൻ മധു, അഖിൽ രാജ്, അഖിൽ എന്നിവർ സംസാരിച്ചു.