ചേർത്തല : വളവനാട് പുത്തൻകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 7ന് കൊടിയേറി 19ന് ആറാട്ടോടെ സമാപിക്കും. 7ന് രാവിലെ 11നും 11.30നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം നിർവഹിക്കും. 12.30 കൊടിയേറ്റ് സദ്യ,വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, 5.30ന് ചിക്കരകുട്ടികളുടെ സ്വീകരണം,7ന് ദീപാരാധന,ദീപാലങ്കാരം, കളഭം, 7.15ന് നാമസങ്കീർത്തന ലഹരി. 8ന് രാവിലെ 7മുതൽ പറയെടുപ്പ്, 8ന് ശ്രീഭൂതബലി,വൈകിട്ട് 5ന് ശീതങ്കൻതുള്ളൽ,രാത്രി 9ന് മുടിയേറ്റ്. 9ന് വൈകിട്ട് 5ന് പാഠകം. 10ന് വൈകിട്ട് 5ന് പറയൻതുള്ളൽ,രാത്രി 8ന് കുറത്തിയാട്ടം.11ന് രാവിലെ 8ന് ശ്രീഭൂതബലി,കലശവാർഷികം,വൈകിട്ട് 5ന് പാഠകം. 12ന് വൈകിട്ട് 5ന് തുള്ളൽ ദ്വയം,7.30ന് ആധുനിക ചെണ്ടമേളം,വനിതകൾ ഉൾപ്പെടെയുള്ള കലാകാരൻമാർ പങ്കെടുക്കും. രാത്രി 8ന് മന്ത്രി സജി ചെറിയാൻ ആദരിക്കലും പുരസ്ക്കാര സമർപ്പണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. 1967 മുതൽ ക്ഷേത്രത്തിൽ ചെണ്ടവാദ്യം നയിക്കുന്ന ആസ്ഥാന കലാകാരനും വാദ്യാചാര്യ പുരസ്ക്കാര ജേതാവുമായ മാരാരിക്കുളം മക്കമ്മ ആശാനെ ആദരിക്കും. 13ന് രാവിലെ 7ന് നാരായണീയ പാരായണം,8നും വൈകിട്ട് 7.30നും ശ്രീഭൂതബലി. 14ന് വൈകിട്ട് 4ന് തിരുവാഭരണ ഘോഷയാത്ര,ദേവിമാരുടെ തിരുവാഭരണം വളവനാട് വീട്ടിൽ സുവർണ നന്ദകുമാറിന്റെ വസതിയിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരും. വൈകിട്ട് 7.30ന് സംഗീത കച്ചേരി. 15ന് താലിചാർത്ത് ഉത്സവം, വൈകിട്ട് 4ന് ഉത്സവ അനുജ്ഞ വാങ്ങൽ, തന്ത്രി, ക്ഷേത്ര ശാന്തിമാർ, വെളിച്ചപ്പാട്, ക്ഷേത്രഭാരവാഹികൾ ഇവരുടെ നേതൃത്വത്തിൽ മൂലകുട‌ുംബ സ്ഥാനമായ നല്ലച്ചൻകാവിലേയ്ക്ക് പുറപ്പെടും, 7ന് അനുജ്ഞാപൂജ,8ന് കളമെഴുത്തും പാട്ടും,രാതി 8.30ന് ഭക്തിഗാനസുധ. 16ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 6ന് ശീതങ്കൻതുള്ളൽ, വൈകിട്ട് 7ന് ചാക്യാർകൂത്ത്. 17ന് രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി, രാവിലെ 10ന് ശാസ്താംപാട്ട്,7.15ന് പുഷ്പാഭിഷേകം, രാത്രി 8.30ന് ഭക്തിഗാനസുധ. 18ന് തെക്കേ ചേരുവാര ഉത്സവം,രാവിലെ 9ന് ഭക്തിഗാനസുധ, 10ന് ശാസ്താംപാട്ട്,വൈകിട്ട് 5ന് അരിക്കൂത്ത്, 7ന് ചാക്യാർകൂത്ത്,രാത്രി 9ന് പള്ളിവേട്ട,പള്ളിനിദ്ര. 19ന് വടക്കേ ചേരുവാര ഉത്സവം, രാവിലെ 7ന് സംഗീതക്കച്ചേരി,8.30ന് കാഴ്ചശ്രീബലി,9ന് നാരായണീയപാരായണം,10ന് ശാസ്താംപാട്ട്, വൈകിട്ട് 5ന് അരിക്കൂത്ത്,തുടർന്ന് ആത്മീയ പ്രഭാഷണം, 7.30ന് ദീപക്കാഴ്ച,തുടർന്ന് ഭക്തിഗാനമഞ്ജരി,രാത്രി 8ന് ആറാട്ട്. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് അനിവാര്യമായ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് കെ.സുഭഗനും,സെക്രട്ടറി പി. ചിദംബരനും അറിയിച്ചു.