
അമ്പലപ്പുഴ :നിർമ്മാണം പൂർത്തിയായ അഴീക്കൽ - വലിയഴീക്കൽ പാലം ഉടൻ തുറന്നുകൊടുക്കണമെന്ന് ധീവര ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ആലപ്പുഴയിൽ നിന്ന് അഴീക്കൽ ഫിഷിംഗ് ഹാർബറിലേക്ക് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മീൻ ലോറികളും ഹരിപ്പാട്, കായംകുളം, ഓച്ചിറ ചുറ്റി പോകേണ്ട സ്ഥിതിയാണുള്ളത്. പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്,തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ തീരദേശ വാസികൾക്ക് പാലം തുറന്ന് കൊടുക്കുന്നതോടെ എളുപ്പം ഹാർബറിൽ എത്താനാകും.പാലം ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മാനേജിംഗ് ട്രസ്റ്റി ജെ.സുധിരഞ്ജൻ യോഗത്തിൽ അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.വി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.