s

ആലപ്പുഴ : വേമ്പനാട് കായൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളും ആറും തോടും അടങ്ങുന്ന ജലസമ്പത്ത് സംരക്ഷിക്കാനും പരിപാലിക്കാനും രൂപംകൊണ്ട പദ്ധതികൾ ആവിഷ്കരിച്ചതല്ലാതെ പ്രായോഗിക തലത്തിൽ നടപ്പിലായിട്ടില്ലെന്ന് ഫ്രണ്ട്സ് ഒഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബ് ആരോപിച്ചു. റാംസർ സൈറ്റ് സംരക്ഷിക്കുക; പരിപാലിക്കുക എന്ന സന്ദേശം ഉയർത്തി പ്രചാരണം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പൗലോസ് നെല്ലിക്കാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എ.അനിരുദ്ധൻ , ജോർജ് തോമസ് ,വി. രാമചന്ദ്രൻ നായർ ,ഇ.ഷാബ്ദ്ദീൻ ,ശ്യാമള പ്രസാദ് ,ബിനു മദനൻ എന്നിവർ പങ്കെടുത്തു.