തുറവൂർ: കളരിക്കൽ കട്ടങ്ങനേഴത്ത് കുടുംബ പരദേവതാ സങ്കേതത്തിലെ പ്രതിഷ്ഠാചടങ്ങുകൾ ഇന്ന് തുടങ്ങി 7 ന് സമാപിക്കും. 7 ന് രാവിലെ 9.30 നും 10.40നും മദ്ധ്യേയാണ് പ്രതിഷ്ഠ. കളരിക്കൽ മഹാദേവീ ക്ഷേത്രം മേൽശാന്തി ഗോപിശാന്തി മുഖ്യകാർമ്മികനാകും. ഭാരവാഹികളായ ചെല്ലപ്പൻ കട്ടങ്ങനേഴത്ത്, ഷാജി തുടങ്ങിയവർ നേതൃത്വം നൽകും.