ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ 12, 16 വാർഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെമ്മീൻ കളക്ഷൻ സെന്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു. കാപ്പിത്തോടിനെ മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഹരിതം റസിഡൻസ് അസോസിയേഷന് വേണ്ടി കെ.എ. സാദിക് സമർപ്പിച്ച പരാതിയിലാണ് നടപടി. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന 10ധികം ചെമ്മീൻ കളക്ഷൻ സെന്ററുകൾക്കും ഐസ് പ്ലാന്റുകൾക്കുമെതിരെയാണ് പരാതി നൽകിയത്.