വള്ളികുന്നം: ദൈവപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.13 ന് അവസാനിക്കും. ദിവസവും തോറ്റംപാട്ട്, പത്തിന് രാത്രി ഒൻപതിന് വിളക്ക് അൻപൊലി, 11 ന് രാവിലെ 5.30ന് മഹാഗണപതിഹോമം, എട്ടിന് ബ്രഹ്മകലശം, ഒൻപതിന് ദേവിക്ക് കാപ്പുകെട്ട്, രാത്രി 7.30 ന് കളമെഴുത്തും പാട്ടും, 12 ന് രാവിലെ ഒൻപതിന് ദുർഗാദേവിക്ക് കാപ്പുകെട്ട്, ഉച്ചയ്ക്ക് 12ന് വാർഷികപൂജ, വൈകിട്ട് 7.30 ന് തായമ്പക, പൂപ്പട, കോലം തുള്ളൽ, 13 ന് രാവിലെ 10.30 ന് പുറത്തെഴുന്നള്ളിപ്പ്, 11.30 ന് ശ്രീഭൂതബലി, വൈകിട്ട് മൂന്നിന് സർപ്പപൂജ, വൈകിട്ട് 7.30 ന് തിരുമുടി ദർശനം, രാത്രി ഒൻപതിന് ചിന്തുപാട്ട്, എതിരേൽപ്പ്, തിരുമുടി പേച്ച്, ദിക് ബലി, കുലവാഴ വെട്ട് എന്നിവ നടക്കും.