
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് മൂന്നാം വാർഡിലെ നാറാണത്തു കുളത്തിൽ സംസ്ഥാന ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡംഗവുമായ പുഷ്പാ ശശികുമാർ എന്നിവർ ചേർന്ന് ആദ്യവിൽപ്പന നിർവഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ ലതാ മധു, ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിതാ ദേവരാജൻ, കീർത്തി ബിബിൻ, ഫിഷറിസ് വകുപ്പ് അക്വാകൽച്ചർ പ്രമോട്ടർ ആതിരാ സുശിലൻ, സിപിഐ എം മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ, ബി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ഷിബു വർഗീസ്, പി.ജി മനോജ്, ബിനു ഡേവിഡ്, ശിവൻകുട്ടി, ശ്രീദേവി എന്നിവർ പങ്കെടുത്തു.