
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട കാത്ത് ലാബിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയോളം കാത്ത് ലാബ് അടച്ചിട്ടതോടെ നിരവധി രോഗികളുടെ ആൻജിയോഗ്രാം,ആൻജിയോ പ്ലാസ്റ്റി,പേസ്‌മേക്കർ തുടങ്ങിയ ചികിത്സകൾ മുടങ്ങിയിരുന്നു. ദിവസേന 10 ഓളം പേർക്ക് ഇവിടെ ചികിത്സ ലഭിച്ചിരുന്നതാണ്. കാത്ത് ലാബ് അടച്ചിട്ടതിന് ശേഷം 45 ഓളം പേരുടെ ചികിത്സയാണ് മുടങ്ങിയത്. ജീവനക്കാരിൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതോടൊപ്പം കാത്ത് ലാബിന്റെ പ്രവർത്തനം പൂർണനിലയിലാക്കും.