പൂച്ചാക്കൽ: തളിയാപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രമായ വടക്കശേരിയിൽ പുതിയതായി നിർമ്മിച്ച ശ്രീകോവിലിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നാളെ ആരംഭിക്കും. 6 ന് രാവിലെ 9 നും 10.43 നും മദ്ധ്യേ ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും. നാളെ വൈകിട്ട് 5 ന് തളിയാപറമ്പ് ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര . 5 ന് താഴികക്കുട പ്രതിഷ്ഠ. 6 ന് പ്രതിഷ്ഠ. തുടർന്ന് ഭജനാമൃതം. മേൽശാന്തി ഷാജി സഹദേവൻ, ജയപ്പൻ ശാന്തി, സുദർശനൻ ശാന്തി തുടങ്ങിയവർ വൈദിക ചടങ്ങുകളിൽ കാർമ്മികരാകും .