s

കായംകുളം: ടെസ്റ്റ് പർച്ചേയ്‌സിന്റെ പേരിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ വ്യാപാരികളെ കള്ളൻമാരായി ചിത്രീകരിക്കുന്ന പ്രവണത അവാസിപ്പിയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.

ടെസ്റ്റ് പർച്ചേയ്‌സ് എന്നപേരിൽ ഉദ്യോഗസ്ഥർ തന്നെ കടകളിൽ കയറി സാധനം വാങ്ങുകയും പെട്ടെന്ന് ഇറങ്ങിപ്പോയ ശേഷം പിഴ ‌‌ഈടാക്കുകയുമാണ് ചെയ്യുന്നത്.

ഇത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണർക്കും വിജിലൻസിനും പരാതി വരും ദിവസങ്ങളിൽ നൽകും.
പത്രസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ്, ജനറൽ സെക്രട്ടറി പി.സോമരാജൻ, വൈസ് പ്രസിഡന്റുമാരായ വി.കെ.മധു, എ.എച്ച്.എം ഹുസൈൻ, സജുമറിയം എന്നിവർ പങ്കെടുത്തു.