
ആലപ്പുഴ : അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്നവരിൽ 2019 ഡിസംബർ വരെ മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത അർഹരായവർക്ക് ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗിനും ഈ സമയപരിധി ബാധകമാണ്.
ബയോമെട്രിക് മസ്റ്ററിംഗ് വിജയകരമായി നടത്താൻ കഴിയാത്തവർ ക്ഷേമപദ്ധതിക്കു കീഴിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെട്ട് 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.