a

മാവേലിക്കര: വർഷങ്ങളായി ബുദ്ധ ജംഗ്ഷനിൽ കഴിഞ്ഞിരുന്ന വയോധികൻ ഇനി ശാലേം ഭവനിൽ. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി ടി.എം.തോമസിനെയാണ് അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ പ്രവേശിപ്പിച്ചത്. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഏരിയ കോഓർഡിനേറ്റർ ലിജോ വർഗീസ്, ജീവകാരുണ്യ പ്രവർത്തകരായ റെജിൻ മാത്യു തോമസ്, ജോൺസി മാത്യു എന്നിവരാണ് ബുദ്ധജംക്ഷനിലെ പളനിയപ്പന്റെ ചായക്കടയ്ക്ക് സമീപം കഴിഞ്ഞിരുന്ന തോമസിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ മുൻകൈയ്യെടുത്തത്. സി.ഐ സി.ശ്രീജിത്തിനെ വിവരമറിയിച്ച ശേഷം ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ശാലേം ഭവൻ ഡയറക്ടർ ഫാ.കോശി മാത്യു എന്നിവരുമായി ബന്ധപ്പെട്ട് ഇതി​ന് അനുമതി വാങ്ങി. ഇന്നലെ വൈകിട്ട് ശാലേം ഭവൻ അധികൃതരെത്തി തോമസിനെ ശാലേമിലേക്ക് കൂട്ടിക്കൊണ്ടുപോയി. സി.ഐ സി.ശ്രീജിത്ത്, എസ്.ഐ മുഹ്സിൻ മുഹമ്മദ്, ഫാ.ജോൺസ് ഈപ്പൻ, ഫാ കോശി മാത്യു, ഫാ.അലക്സാണ്ടർ വട്ടയ്ക്കാട്, ഓർത്തഡോക്സ് സഭ ഭദ്രാസന കൗൺസിൽ അംഗം ടി.കെ.മത്തായി, ലിജോ വർഗീസ്, റെജിൻ മാത്യു തോമസ്, ജോൺസി മാത്യു, മുൻ കൗൺസിലർ ജി.കോശി തുണ്ടുപറമ്പിൽ തുടങ്ങിയവർ ഉണ്ടായി​രുന്നു.