മാവേലിക്കര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാവേലിക്കര ഉപജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ്‌ ധർണ നടത്തി. കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ.കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.രവികൃഷ്ണൻ, സെക്രട്ടറി വി.എൽ.ആന്റണി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാർ, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ആർ.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.