ആലപ്പുഴ: കാലഹരണപ്പെട്ട ലോറി പൊളിക്കുന്നതിനിടെ തീ പിടിച്ചു. ഗ്യാസ് കട്ടറിൽ നിന്ന് ലോറി​യുടെ അപ്‌ഹോൾസ്റ്ററിയിലേക്ക് തീ പടർന്നതാണ് അപകടകാരണം. ചുങ്കം പഗോഡ റിസോർട്ടിന് എതിർവശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.