
കായംകുളം: കണ്ടല്ലൂർ വടക്ക് മരക്കാശ്ശേരിൽ ജയമോഹൻ വിജയൻ (38) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.ദുബായ് എമറേറ്റ്സ് ബാങ്ക് ജീവനക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 1130 ന് വീട്ടുവളപ്പിൽ. ഭാര്യ ലിമ്മി (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ ഇരവിപുരം, കൊല്ലം). പിതാവ്: വിജയൻ.മാതാവ് :ജഗദമ്മ. സഹോദരൻ: വിനുമോഹൻ(ഖത്തർ).